ഭാര്യയുമായി രഹസ്യ ബന്ധമെന്ന് സംശയം ; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്ത് കൊലപ്പെടുത്തി

murder

കൃത്യത്തിന് ശേഷം പ്രതിയായ ശര്‍മ്മ സമീപത്തെ വന മേഖലയിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും മൂന്നു മണിക്കൂര്‍ തിരച്ചിലിന് ശേഷം പിടികൂടി. 

ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ഗോരേഗാവ് ആരേ കോളനിയില്‍ അശോക് ഭൂസാരെ എന്ന യുവാവിനെയാണഅ കൊലപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
പ്രതിയായ ഭീംരാജ് ഓംപ്രകാശ് ശര്‍മ്മയും ഭാര്യയും കൊല്ലപ്പെട്ട യുവാവും ഒന്നിച്ച് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ തന്റെ ഭാര്യയെ ഇനി കാണരുതെന്ന് ഭൂസാരെയ്ക്ക് ശര്‍മ്മ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഭാര്യയുടെ മുന്നില്‍ വച്ച് തന്നെ ഭൂസാരെയുടെ കഴുത്തറത്ത് കൊല്ലുകയായിരുന്നു.
കൃത്യത്തിന് ശേഷം പ്രതിയായ ശര്‍മ്മ സമീപത്തെ വന മേഖലയിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും മൂന്നു മണിക്കൂര്‍ തിരച്ചിലിന് ശേഷം പിടികൂടി. 
സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
 

Tags