അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് സൂര്യകുമാർ യാദവ്


ലഖ്നോ : അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ഭാര്യ ദെവിഷ ഷെട്ടിയോടൊപ്പമാണ് സൂര്യകുമാർ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. 'ജയ് ശ്രീരാം' എന്ന അടിക്കുറിപ്പോടെ താരം ക്ഷേത്രസന്ദർശനത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഐ.പി.എല്ലിൽ ഇന്ന് ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ മുംബൈ ഇന്ത്യൻസിന്‍റെ മത്സരമുണ്ട്. ഇതിനായി ലഖ്നോയിലെത്തിയപ്പോഴാണ് സൂര്യകുമാർ ക്ഷേത്രം സന്ദർശിക്കാനും സമയം കണ്ടെത്തിയത്.
തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയതിന്‍റെ ആത്മവിശ്വാസത്തോടെയാണ് ഇന്ന് മുംബൈ ഇന്ത്യൻസ് എൽ.എസ്.ജിയെ നേരിടുന്നത്. അവസാന കളിയിൽ കൊൽക്കത്തക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ലഖ്നോ അവസാന കളിയിൽ പഞ്ചാബിനോട് എട്ട് വിക്കറ്റിന് തോറ്റിരുന്നു. പോയിന്‍റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്തും ലഖ്നോ ഏഴാം സ്ഥാനത്തുമാണുള്ളത്.
