നിഥാരി കൊലക്കേസിൽ സുപ്രീം കോടതി വെറുതെവിട്ട സുരേന്ദ്ര കോലി ജീവനൊടുക്കിയ നിലയിൽ

D

കടയ്ക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും തന്നെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല

ലക്നൗ: നിഥാരി കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. നിഥാരി കേസുകളിൽ സുപ്രീംകോടതി കോലിയെ വെറുതെവിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. 

കടയ്ക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും തന്നെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ആത്മഹത്യയാണോ അതോ മറ്റ് എന്തെങ്കിലും ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടോ എന്നതടക്കമുള്ള എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അല്‍മോറയിലുള്ള കോലിയുടെ കുടുംബത്തെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.

Tags