ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി
Jul 6, 2025, 18:25 IST


ഡൽഹി: ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് സുപ്രീം കോടതി അധികൃതർ. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസംവരെയാണ്.
tRootC1469263">നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയിൽ തുടരുകയാണ്. പകരം അനുവദിച്ച വാടക വസതിയിൽ അറ്റകുറ്റപണി നടക്കുകയാണെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു.