സംസ്ഥാന പിഎസ്സി റിക്രൂട്ട്മെന്റില്‍ എഐസിടിഇ ചട്ടം ബാധകമല്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: എൻജിനിയറിങ് കോളേജ് പ്രൊഫസർമാരെ നിയമിക്കാൻ സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനുകൾ നടത്തുന്ന നേരിട്ടുള്ള റിക്രൂട്ട്മെന്റിൽ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ചട്ടങ്ങൾ ബാധകമല്ലെന്ന് സുപ്രീംകോടതി.
അങ്ങനെ ബാധകമാക്കുന്നത് എഐസിടിഇ റെഗുലേഷനുകളെ അതിന്റെ ലക്ഷ്യത്തിനപ്പുറത്തേക്ക് കൊണ്ടുപോകലാകുമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
tRootC1469263">ഗുജറാത്തിലെ സർക്കാർ എൻജിനിയറിങ് കോളേജുകളിലേക്ക് ഏഴ് പ്രൊഫസർമാരെ നിയമിക്കാൻ അവിടത്തെ പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കമ്മിഷന്റെ നടപടിക്രമങ്ങളെ തുടക്കത്തിൽ എതിർക്കാതെ അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് കണ്ടപ്പോൾ അതിനെ ചോദ്യംചെയ്ത ഉദ്യോഗാർഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
.jpg)


