വിസി നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി

supreme court

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് സുപ്രീം കോടതിയുടെ വിമർശനം. എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. ജസ്റ്റിസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷ്ണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. 

tRootC1469263">

എതിർപ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി ആയിരിക്കും. സെർച്ച് കമ്മിറ്റിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

Tags