സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുത് : സുപ്രീം കോടതി

udayanidhi
udayanidhi

ബെംഗളൂരു : സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതി. വിവാദ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

അതേസമയം ഉദയനിധിയുടെ അപേക്ഷയിൽ നോട്ടീസ് അയച്ച ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഉദയനിധിക്ക് നൽകിയ ഇടക്കാല സംരക്ഷണം നീട്ടുകയും ചെയ്തു. മാത്രമല്ല ബിഹാർ ഉൾപ്പെടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളെ കേസിൽ കക്ഷി ചേർക്കാൻ കോടതി അനുവാദവും നൽകിയിട്ടുണ്ട്. സനാതന ധർമ്മം മലേറിയയും ഡെങ്കിയും പോലെ നിർമാർജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമർശം.

Tags