എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
രാജ്യവ്യാപക എസ്ഐആറിൽ ക്രമക്കേടുകൾ ഉണ്ട് എന്ന് ആരോപിച്ചാണ് ഹർജി. ജന്തർമന്തറിനെ പ്രതിഷേധ ഇടത്തിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളും ബെഞ്ച് പരിഗണിക്കും.
ഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കും.കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കൾ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്തു ഹർജി സമർപ്പിച്ചത്.
രാജ്യവ്യാപക എസ്ഐആറിൽ ക്രമക്കേടുകൾ ഉണ്ട് എന്ന് ആരോപിച്ചാണ് ഹർജി. ജന്തർമന്തറിനെ പ്രതിഷേധ ഇടത്തിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളും ബെഞ്ച് പരിഗണിക്കും.
കമ്മീഷന്റെ നടപടികളില് അടിയന്തരമായി ഇടപെടണമെന്നും വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നുമാണ് ഹര്ജിയില് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസിഐ നെറ്റ്, ഇറോനെറ്റ് തുടങ്ങിയ വോട്ടര് പട്ടിക ഡേറ്റാബേസുകളിലെ പേരുകള് വെട്ടിമാറ്റിയതും മാറ്റം വരുത്തിയതും ഓഡിറ്റ് ചെയ്യുന്നതിനായി സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില് സാങ്കേതിക വിദഗ്ധരും മറ്റ് അംഗങ്ങളും ഉള്പ്പെടുന്ന സ്വതന്ത്ര സമിതി വേണമെന്നും ഹര്ജിക്കാര് ആവശ്യപ്പെടുന്നുണ്ട്.
.jpg)


