നീറ്റ് പേപ്പര്‍ചോര്‍ച്ച പ്രതിഷേധത്തിലെ പൊലീസ് അതിക്രമം: ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ദില്ലിയിലെ സമരക്കാര്‍ക്ക് നേരെ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നതും കോടതി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഇന്ന് ഉത്തരവുണ്ടായേക്കും. അതേസമയം ബീഹാറില്‍ സമരക്കാര്‍ക്ക് നേരെ എ കെ 47 ഉപയോഗിച്ച് വെടിവെച്ചെന്നും എന്നാല്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നും ബിഹാര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
.jpg)

