ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

supream court

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ സ്റ്റേഷൻ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് വ്യക്തമാക്കി.16 മെട്രോസ്റ്റേഷനുകളാണ് ഇന്നും അടച്ചത്.

മെട്രോ സ്റ്റേഷൻ അടച്ചിട്ടതിലൂടെ സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു എന്ന് ബാർ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്.

 സിജെപി സമരം ശക്തിപ്പെട്ടതോടെയാണ് ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയത്. പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്ദറിലെ സിജെപി സമരം തുടരുകയാണ്.

സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കൾ. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ഡൽഹിൽ ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Tags