ബി.എസ്. യദ്യൂരപ്പക്കെതിരായ പോക്സോ കേസിന്റെ വിചാരണ റദ്ദാക്കി സുപ്രീംകോടതി
Dec 3, 2025, 11:35 IST
ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പക്കെതിരായ പോക്സോ കേസിന്റെ വിചാരണ നടപടികൾ റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവ്. നവംബർ 13ന് കർണാടക ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17കാരിയെ യദ്യൂരപ്പ സ്വവസതിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
tRootC1469263">സംഭവത്തിൽ സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയും ചെയ്തു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന്, വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് യദ്യൂരപ്പ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, നടപടികൾ റദ്ദാക്കാൻ ഹൈകോടതി വിസമ്മതിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
.jpg)


