സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി; തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിച്ചു

thiruparankundram

ഏറെ നാളായി നിയമപോരാട്ടവും രാഷ്ട്രീയ മതപരമായ വിവാദങ്ങളും നിലനിന്നിരുന്ന വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് നടപടി പൂര്‍ത്തിയാക്കിയത്.

തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുപ്പരന്‍കുണ്‍ട്രം മലമുകളില്‍ നിലനിന്നിരുന്ന ദീപം തെളിക്കല്‍ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലമുകളിലെ വിവാദമായ കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിച്ചു. കാര്‍ത്തിക ദീപാഘോഷത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ് ചടങ്ങ് നടന്നത്. ഏറെ നാളായി നിയമപോരാട്ടവും രാഷ്ട്രീയ മതപരമായ വിവാദങ്ങളും നിലനിന്നിരുന്ന വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് നടപടി പൂര്‍ത്തിയാക്കിയത്.


മലമുകളിലെ ദീപത്തൂണില്‍ ദീപം തെളിക്കുന്നതിനായി ഏകദേശം 50 പേരാണ് എത്തിയത്. സുപ്രീംകോടതി നിയോഗിച്ച റിസീവര്‍മാരും മധുര ജില്ലാ കളക്ടറും ചടങ്ങിന് സാക്ഷികളായി. കേന്ദ്ര സായുധ പൊലീസ് സേനയായ സിആര്‍പിഎഫിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ദീപം തെളിക്കല്‍. ക്ഷേത്രവുമായി ബന്ധപ്പെട്ടവരും അധികൃതരും ഉള്‍പ്പെട്ട സംഘമാണ് മലമുകളിലെത്തിയത്.

Tags