അന്താരാഷ്ട്ര നികുതി ഉടമ്പടികൾ ദേശീയ താൽപര്യം മുൻനിർത്തിയാകണം : സുപ്രിംകോടതി
ന്യൂഡൽഹി: വിദേശ സർക്കാറുകളുടെയോ കോർപറേഷനുകളുടെയോ സമ്മർദത്തിന് വഴങ്ങാതെ, ദേശീയ താൽപര്യം മുൻനിർത്തിയാകണം ഇന്ത്യയുടെ അന്താരാഷ്ട്ര നികുതി ഉടമ്പടികളെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഭാവിയിൽ ഉണ്ടാകാവുന്ന ദുരുപയോഗ സാധ്യതകൾ തടയുന്നതിനും രാജ്യത്തിന്റെ നികുതി പരമാധികാരം സംരക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദേശ നിക്ഷേപക സ്ഥാപനമായ ടൈഗർ ഗ്ലോബൽ ഫ്‌ളിപ്കാർട്ടിൽ നിന്നുള്ള പിന്മാറ്റത്തിനിടെ ലഭിച്ച മൂലധന നേട്ടങ്ങൾക്ക് ഇന്ത്യയിൽ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട ആഭ്യന്തര റവന്യൂ അതോറിറ്റികളുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
tRootC1469263">ജസ്റ്റിസ് ജെ ബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അന്താരാഷ്ട്ര നികുതി കരാറുകളിലേക്കുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ചുള്ള വിശാലമായ തത്ത്വങ്ങൾ വിധിന്യായത്തിൽ കോടതി വിശദീകരിച്ചു. നികുതി ഉടമ്പടികളും അന്താരാഷ്ട്ര കരാറുകളും പ്രോട്ടോകോളുകളും സുരക്ഷാ സംവിധാനങ്ങളും ആകർഷകവും സുതാര്യവുമായിരിക്കണം. അതോടൊപ്പം അവ നിരന്തര അവലോകനത്തിന് വിധേയമാക്കാവുന്ന രീതിയിലും രൂപകൽപ്പന ചെയ്യണമെന്നും കോടതി വ്യക്തമാക്കി. വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുമ്പോഴും രാജ്യത്തിന്റെ നികുതി അവകാശങ്ങളും നീതിയും സംരക്ഷിക്കപ്പെടണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. വിദേശ സർക്കാറുകളുടെയോ ബഹുരാഷ്ട്ര കോർപറേഷനുകളുടെയോ സമ്മർദങ്ങൾക്ക് കീഴടങ്ങുന്ന നിലപാട് ഇന്ത്യ സ്വീകരിക്കരുതെന്നും ജസ്റ്റിസ് പർദിവാല വിധിന്യായത്തിൽ കൂട്ടിച്ചേർത്തു.
.jpg)


