ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടെന്ന ആരോപണം: രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടീസ്

Supreme Court issues notice to Rahul Gandhi and others for allegedly pushing pregnant journalist

ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെ ഗർഭിണിയായ മാധ്യമപ്രവർത്തകയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിയോടും മറ്റുള്ളവരോടും സുപ്രീം കോടതി വിശദീകരണം തേടി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ഒക്റ്റോബർ 12-ന് വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (SIR) ക്രമക്കേടുകൾക്കെതിരെ ഹർജി നൽകാൻ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകയെ ഗേറ്റിന് നേരെ തള്ളിയെന്നും, ശക്തമായ തള്ളലിൽ ബാലൻസ് നഷ്ടപ്പെട്ട് അവർ വീഴുകയായിരുന്നുവെന്നുമാണ് ആരോപണം.

കോടതി വളപ്പിൽ വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ കൈയേറ്റം നടന്നതായി വിഷയത്തിൽ ഇടപെട്ട മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ കോടതിയിൽ വ്യക്തമാക്കി. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ ഇതുസംബന്ധിച്ച അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ഇരയായ മാധ്യമപ്രവർത്തകയ്ക്ക് നഷ്ടപരിഹാരം നൽകാൻ നിർദേശിക്കണമെന്നുമാണ് അപേക്ഷയിലെ പ്രധാന ആവശ്യങ്ങൾ.

Tags