ഉത്സവകാലങ്ങളിലെ വിമാന നിരക്ക് വർധന ഗുരുതര വിഷയം ; സുപ്രീംകോടതി
ന്യൂഡൽഹി: ഉത്സവകാലങ്ങളിൽ സ്വകാര്യ വിമാന കമ്പനികൾ യാത്രാനിരക്ക് വർധിപ്പിക്കുന്നത് ഗുരുതര വിഷയമാണെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിൽ നാലാഴ്ചക്കകം മറുപടി നൽകാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യോമയാന മന്ത്രാലയത്തോട് നിർദേശിച്ചു.
tRootC1469263">വിഷയം ഗുരുതരമായതിനാലാണ് 32 ഹരജികൾ അനുവദിച്ചതെന്ന് കോടതി കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സന്ദീപ് മേത്തയോട് വ്യക്തമാക്കി. നിരക്ക് കുത്തനെ കൂട്ടുന്നത് നിയന്ത്രിക്കാൻ മാർഗ നിർദേശം വേണമെന്നും ഹരജികളിലെ ആവശ്യം പരിഗണിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ ബോധിപ്പിച്ചു. മാർച്ച് 23ന് തുടർ വാദം കേൾക്കും. അപ്രതീക്ഷിതമായി വിമാന നിരക്ക് വർധിപ്പിക്കുന്നതിൽ ഇടപെടുമെന്ന് സുപ്രീംകോടതി ജനുവരി 19ന് വ്യക്തമാക്കിയിരുന്നു.
.jpg)


