രാജസ്ഥാന്‍ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം

rajastan hc

ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കെ അഗര്‍വാളിനെയാണ് രാജസ്ഥാന്‍ ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്. 

രാജസ്ഥാന്‍ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കെ അഗര്‍വാളിനെയാണ് രാജസ്ഥാന്‍ ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്. 

രാജസ്ഥാനിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ്മ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ അഞ്ചു ദിവസത്തെ അവധി എടുത്തിരുന്നു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ശര്‍മ്മയ്ക്ക് നല്‍കിയിരുന്ന കേസുകള്‍ മറ്റ് ബെഞ്ചുകള്‍ ആയിരിക്കും പരിഗണിക്കുക.

Tags