ബൈജൂസിന്റെ ഹരജി തള്ളി സുപ്രീംകോടതി

suprem court
suprem court

ന്യൂഡൽഹി : ദേശീയ കമ്പനി നിയമ അപ്പലേറ്റ് ​ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.എ.ടി)യുടെ ഉത്തരവിനെതിരെ എജുടെക് സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രമോട്ടർ ബൈജു രവീന്ദ്രൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ബി.സി.സി​.ഐയും ബൈജൂസും തമ്മിലുള്ള ഒത്തുതീർപ്പ് കരാർ ക്രെഡിറ്റേഴ്സ് സമിതി മുമ്പാകെ വെക്കണമെന്ന ഉത്തരവിനെതിരെയാണ് ബൈജു രവീന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്.

tRootC1469263">

ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ബൈജു രവീന്ദ്രന്റെ അഭിഭാഷകനായ നവീൻ പഹ്‍വയോട് തുടർനടപടികൾ സ്വീകരിക്കാനും സുപ്രീംകോടതി നിർദേശിച്ചു. എൻ.സി.എൽ.എ.ടിയുടെ ചെന്നൈ ​ബെഞ്ചിന്റെ ഏപ്രിൽ 17ലെ ഉത്തരവിനെതിരെയായിരുന്നു ഹരജി.

ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ പിൻവലിക്കാൻ ബി.സി.സി.ഐ സമർപ്പിച്ച അപേക്ഷക്ക് ക്രെഡിറ്റേഴ്സ് സമിതിയുടെ അംഗീകാരം ആവശ്യ​മാണെന്നായിരുന്നു എൻ.സി.എൽ.എ.ടിയുടെ ഉത്തരവ്. എൻ.സി.എൽ.എ.ടിയുടെ ഉത്തരവിനെതിരെ ബി.സി.സി.ഐയും ബൈജു രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ സഹസ്ഥാപകനായ റിജു രവീന്ദ്രനും സമർപ്പിച്ച അപ്പീലുകൾ ജൂലൈയിൽ തള്ളിക്കളഞ്ഞതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags