ബാർ കൗൺസിൽ പുനസംഘടിപ്പിക്കണമെന്നു സുപ്രീം കോടതി
Sep 3, 2026, 18:11 IST
ബാർ കൗൺസിൽ പുനസംഘടിപ്പിക്കണമെന്നു സുപ്രീം കോടതി. ബാർ കൗൺസിൽ ചെയർമാനായി മനൻ കുമാർ മിശ്ര തുടരുന്നതിൽ വിയോജിപ്പുണ്ട്. മിശ്ര ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്നും തെരഞ്ഞെടുപ്പുവരെ പ്രോ-ടെം ചെയർമാൻ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പുതിയ ബാർ കൗൺസിൽ രൂപീകരിക്കുന്നതു വരെ ദൈനംദിന കാര്യങ്ങൾ ചെയ്യാമെങ്കിലും അറ്റോർണി ജനറലും സോളിസിറ്റർ ജനറലുമായി ആലോചിച്ചേ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാവൂ. സംസ്ഥാന ബാർ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വേഗത്തിലാക്കി പുതിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.
.jpg)

