ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനും ജുഡീഷ്യറിക്കുമെതിരെ നടത്തിയ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

Supreme Court asks Sanjay Raut to explain controversial remarks against Chief Justice Surya Kant and judiciary

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനും ജുഡീഷ്യറിക്കുമെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയ്‌ക്കെതിരെ ഇന്ത്' മുന്നണി നേതാക്കൾ സംയുക്തമായി നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിലെ ആറാം ഹർജിക്കാരനായ സഞ്ജയ് റാവത്തിന്റെ ഭാഗം താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമാണ് ഫയലിൽ സ്വീകരിക്കുന്നതെന്നും, കോടതിയെയും ജഡ്ജിമാരെയും കുറിച്ച് നടത്തിയ പരസ്യ പരാമർശങ്ങളിൽ അദ്ദേഹം വിശദീകരണം നൽകുന്നതിന് വിധേയമായിട്ടായിരിക്കും ഇതെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

Tags