‘ഭാര്യയെ മൃഗത്തെപ്പോലെ കാണരുത്, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കുമുണ്ട്’ ; സുപ്രീം കോടതി

Rape case against Rahul Mangkootatil; Petition seeking cancellation of anticipatory bail forwarded to Supreme Court

ഡൽഹി: ഭർത്താവ് ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ സ്ത്രീക്കുമുണ്ടെന്നും സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകളുടെ മാന്യതയെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന പെരുമാറ്റങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിൽ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ഈ കേസിൽ പട്‌ന ഹൈക്കോടതിയും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതി പരമോന്നത കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. ഗാർഹിക പീഡന പരാതികളിൽ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

സ്ത്രീയുടെ മാന്യത സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു വ്യക്തമാക്കിയ കോടതി, ഇത്തരം കേസുകളിൽ കർശനമായ നിലപാട് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. പ്രതിയുടെ ഹർജി തള്ളിയതോടെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.

Tags