മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു;പദവിയിലെത്തിയ ആദ്യ വനിത

Sunetra Pawar sworn in as Maharashtra Deputy Chief Minister; first woman to hold the post

കഴിഞ്ഞ ദിവസമാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനപകടത്തില്‍ മരിച്ചത്

മഹാരാഷ്ട്ര:മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ അധികാരമേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസമാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനപകടത്തില്‍ മരിച്ചത്. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയാകുന്ന വനിതയാണ് സുനേത്ര.

tRootC1469263">

കായികം, ന്യൂനപക്ഷകാര്യം, എക്‌സൈസ്, യുവജനകാര്യം എന്നീ വകുപ്പുകളായിരിക്കും സുനേത്ര കൈകാര്യം ചെയ്യുക. എന്‍സിപി നിയമസഭാ കക്ഷിയോഗം ഐക്യകണ്‌ഠേനെയാണ് സുനേത്രയെ നേതാവായി തിരഞ്ഞെടുത്തത്. മന്ത്രിസഭയില്‍ അജിത് പവാര്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ ധനകാര്യവും ആസൂത്രണവും ഒഴികെയുള്ളവയാണ് സുനേത്ര കൈകാര്യം ചെയ്യാന്‍ പോകുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും ധനകാര്യ വകുപ്പിന്റെ ചുമതല. ശരത് പവാറും സുപ്രിയയും ചടങ്ങില്‍ പങ്കെടുത്തില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വിധാന്‍ ഭവനില്‍ ചേര്‍ന്ന എന്‍സിപി നിയമസഭ കക്ഷി യോഗത്തില്‍ സുനേത്രയെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തതിനൊപ്പം പാര്‍ട്ടിയുടെ മുന്നോട്ടുള്ള കാര്യങ്ങളിലും തീരുമാനമെടുക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവായ ഛഗന്‍ ബുജ്ബലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്ക്കരെ എന്നിവരുള്‍പ്പെടുന്ന നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

Tags