ഹിജാബ് വിഷയത്തില്‍ നിതീഷിനെതിരെ പരാതി നല്‍കിയ സുമയ്യ റാണ പാകിസ്താനി ചാനലിന്റെ അഭിമുഖത്തിനുള്ള ക്ഷണം നിരസിച്ചു

hijab
hijab

പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്.

പാകിസ്താന്‍ വാര്‍ത്താ ചാനലിന്റെ അഭിമുഖത്തിനായുള്ള ക്ഷണം നിരസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് സുമയ്യ റാണ. നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു മുസ്ലിം സ്ത്രീയുടെ ഹിജാബ് ഊരിമാറ്റിയ സംഭവത്തില്‍ സുമയ്യ റാണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്കുണ്ടായ അനുഭവത്തെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ നേരിടുന്ന ദയനീയ അവസ്ഥയുമായി ബന്ധപ്പെടുത്തി ചര്‍ച്ചയുണ്ടാക്കാന്‍ ചാനല്‍ നേരത്തെ ശ്രമിച്ചിരുന്നു.

tRootC1469263">

പ്രശസ്ത കവി മുനവ്വര്‍ റാണയുടെ മകളായ സുമയ്യ റാണ ഉറുദു കവി ജിഗര്‍ മൊറാദാബാദിയുടെ ഒരു ഈരടി ചൊല്ലിയാണ് അഭിമുഖത്തിനുള്ള ക്ഷണം നിരസിച്ചത്. 'നോട്ടത്തിന്റെ അമ്പ് ഹൃദയത്തില്‍ തന്നെ പതിഞ്ഞിരിക്കുന്നതാണ് നല്ലത്; വീട്ടിലെ കാര്യങ്ങള്‍ വീടിനുള്ളില്‍ തന്നെ നില്‍ക്കുന്നതാണ് നല്ലത്' എന്ന കവിതയായിരുന്നു സുമയ്യ പങ്കുവെച്ചത്. ഇന്ത്യയില്‍ എല്ലാവരും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നവരാണെന്നും ഇന്ത്യക്കാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരസ്പരം പരിഹരിക്കാന്‍ കഴിയുമെന്നും അയല്‍രാജ്യങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും നിലപാട് വ്യക്തമാക്കി സുമയ്യ റാണ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഹിജാബ് വിവാദത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സമാജ്വാദി പാര്‍ട്ടി നേതാവ് പരാതി നല്‍കിയതും എഫ്‌ഐആര്‍ ഫയല്‍ ചെയ്തതും.

Tags