'സുല്‍ത്താന്‍ പുരിയുടെ ലഹരി രാജ്ഞി' കുസും പൊലീസ് പിടിയില്‍ ; ലഹരി കച്ചവടത്തിലൂടെ സ്വന്തമാക്കിയ നാലു കോടി മൂല്യമുള്ള സ്വത്ത് പൊലീസ് കണ്ടുകെട്ടി

kusum

കുസുമിന്റെ ആഢംബര ബംഗ്ലാവില്‍ നിന്നും ലഹരിമരുന്നും രണ്ട് കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 12ഓളം കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലഹരി സംഘത്തെ കീഴ്പ്പെടുത്തി പൊലീസ്. സംഘത്തിലെ പ്രധാനിയായ 'സുല്‍ത്താന്‍ പുരിയുടെ ലഹരി രാജ്ഞി' എന്നറിയപ്പടുന്ന കുസും ഉള്‍പ്പെടെ പൊലീസിന്റെ വലയിലായി. 54കാരിയായ കുസുമിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന കുസും ഷാഹ്ദരയിലേക്ക് എത്തുന്നുവെന്നായിരുന്നു വിവരം. ഇതേ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 550 പാക്കറ്റ് ഹെറോയിന്‍, ലഹരി ഗുളികള്‍ എന്നിവയും കണ്ടെടുത്തു.
യുപി സ്വദേശിയായ കുസും കൂലിപ്പണിക്കാരനായ സുരേന്ദറിന്റെ ഭാര്യയായിരുന്നു. വിവാഹത്തിന് പിന്നാലെയാണ് ഇവര്‍ സുല്‍ത്താന്‍ പുരിയിലെത്തിയത്. 1990കളുടെ തുടക്കത്തില്‍ സുരേന്ദര്‍ മരിച്ചു. പിന്നാലെ 1992ല്‍ ഇവര്‍ മനോജ് എന്നയാളെ വിവാഹം കഴിച്ചു. ഇവര്‍ക്ക് നാലു കുട്ടികളുമുണ്ട്. മനോജ് കിടപ്പ് രോഗിയായതോടെ സുല്‍ത്താന്‍പുരിയില്‍ ലഹരിവില്‍പന തുടങ്ങിയത്.

വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഇവര്‍ സ്വന്തമായി ഒരു ലഹരി ശൃംഖല കെട്ടിപ്പടുത്തു. ഡല്‍ഹിക്ക് പുറത്തേക്ക് വളര്‍ന്ന ഈ സംഘം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. മക്കളായ ദീപ, ചിക്കു സഹോദരന്‍ ഹരിയോം, സഹായി രവി എന്നിവരടങ്ങുന്ന സംഘം പൊലീസിന് തലവേദനയായിരുന്നു. ദീപയും ചിക്കുവും ലഹരിവില്‍പനക്കേസില്‍ ജയിലിലാണ്.
ലഹരി കച്ചവടത്തിലൂടെ നാല് കോടി രൂപ മൂല്യമുള്ള സ്വത്തും ഇവര്‍ സ്വന്തമാക്കിയിരുന്നു. ഇതും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. കുസുമിന്റെ ആഢംബര ബംഗ്ലാവില്‍ നിന്നും ലഹരിമരുന്നും രണ്ട് കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 12ഓളം കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags