സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ; നിയമന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് നടത്തുന്ന സമരം 21ാം ദിവസത്തിലേക്ക്

Students to hold national flag in protest on Independence Day; Protest alleging irregularities in recruitment exam enters 21st day

റാഞ്ചി: സംസ്ഥാനത്തെ നിയമന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ‍്യാർഥികൾ നടത്തുന്ന സമരം 21ാം ദിവസത്തിലേക്ക് കടന്നു. ഓഗസ്റ്റ് 15ന് രാജ‍്യത്തിന്‍റെ 80ാം സ്വാതന്ത്ര‍്യദിനത്തിൽ ദേശീയ പതാകയും കൈയിലേന്തി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് വിദ‍്യാർഥികളുടെ നീക്കം.
സ്വാതന്ത്ര‍്യദിനത്തിൽ ദേശീയ പതാകയുമായി പ്രതിഷേധം നടത്തുന്നത് സമരം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിദ‍്യാർഥികൾ‌ പറയുന്നത്. ഓഗസ്റ്റ് 10ന് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ കേസെടുത്തതിനെതിരേ റാഞ്ചി ജില്ലാ ഭരണകൂടത്തിനെതിരേ വിദ‍്യാർഥികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിരമിച്ച ജഡ്ജിമാരുടെ സ്വതന്ത്ര സമിതിയോ സിബിഐയോ കേസ് ഏറ്റെടുക്കണമെന്ന ആവശ‍്യവുമായാണ് വിദ‍്യാർഥികൾ സമരം നടത്തുന്നത്. തിങ്കളാഴ്ച വിദ‍്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ആക്രമണം നടത്തിയവരെ കണ്ടെത്താൻ പൊലീസ് വിഡിയോ ദൃശ‍്യങ്ങൾ പരിശോധിച്ചു വരുകയാണ്. നിയമസഭാ മാർച്ചിനിടെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊലീസുകാരെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയാണ് വിധാൻ സഭ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് റാഞ്ചി എസ്പി പരാസ് റാണ പറഞ്ഞു.

Tags