റമദാൻ സമയത്തെ അടിസ്ഥാന ഭക്ഷണ ക്രമീകരണങ്ങൾ ആവശ്യപ്പെട്ടതിന് വിദ്യാർഥികളോട് കാമ്പസ് ഒഴിയാൻ ഭീഷണി ; സംഭവം പഞ്ചാബിൽ
ചണ്ഡീഗഡ്: റമദാൻ സമയത്തെ അടിസ്ഥാന ഭക്ഷണ ക്രമീകരണങ്ങൾ ആവശ്യപ്പെട്ടതിന് വിദ്യാർഥികളോട് കാമ്പസ് ഒഴിയാൻ ഭീഷണി. അത്താഴത്തിനും നോമ്പുതുറക്കും ഉള്ള ഭക്ഷണം ആവശ്യപ്പെട്ട പഞ്ചാബിലെ സി.ടി. യൂനിവേഴ്സിറ്റിയിലെ കശ്മീരി മുസ്ലിം വിദ്യാർഥികളെയാണ് പ്രവേശനം റദ്ദാക്കുമെന്ന് പറഞ്ഞ് അധികൃതർ ഭീഷണിപ്പെടുത്തിയത്.
tRootC1469263">'അത്താഴത്തിനോ ഇഫ്താറിനോ ഭക്ഷണം ഒന്നും ലഭിക്കുന്നില്ല. ഞങ്ങളോട് അന്യായമായിയാണ് പെരുമാറുന്നത്. ഇന്നും ഞങ്ങൾ മെസ്സിൽ പോയപ്പോൾ ഭക്ഷണം ലഭ്യമല്ലായിരുന്നു' -വിദ്യാർഥികൾ വിഡിയോയിൽ പറഞ്ഞു. യൂനിവേഴ്സിറ്റി വൈസ് ചാൻസലർ മോശം ഭാഷ ഉപയോഗിച്ചെന്നും പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.
ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ, വൈസ് ചാൻസലർ കശ്മീരി വിദ്യാർഥികളെ കാമ്പസ് വിട്ടുപോകാൻ ഭീഷണിപ്പെടുത്തുന്നത് കേൾക്കാം. 'ഞാൻ ഇവിടെയുള്ള എല്ലാവരെയും പുറത്താക്കാൻ പോകുന്നു. നിങ്ങളുടെ പ്രവേശനം റദ്ദാക്കിയിരിക്കുന്നു' -എന്നാണ് വൈസ് ചാൻസലർ പറയുന്നത്. അതേസമയം, ജമ്മുകശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (ജെ.കെ.എസ്.എ) പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിന്നോട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)


