ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണത്തിനിടെ പാറ്റാ പരാമര്‍ശവുമായി വിദ്യാര്‍ത്ഥികള്‍

surya kant

ചോദ്യോത്തര വേള ഇടയ്ക്ക് വച്ച് നിര്‍ത്തുകയായിരുന്നു.

ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണം തടസ്സപ്പെടുത്താന്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ശ്രമം. പ്രഭാഷണത്തിനിടെ പാറ്റാ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിനോട് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചോദിച്ചത്. ഇതോടെ ചോദ്യോത്തര വേള ഇടയ്ക്ക് വച്ച് നിര്‍ത്തുകയായിരുന്നു. അതേസമയം, വിദ്യാര്‍ഥികളുടെ നടപടി അപമര്യാദയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിമര്‍ശിച്ചു. കോക്രോച്ച് ജനത പാര്‍ട്ടിയുടെ ആദ്യ പ്രതിഷേധം ഇന്ന് ഇന്ത്യയില്‍ നടക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രതിഷേധം ഉണ്ടായത്. 

ഇന്നലെ ലണ്ടന്‍ സര്‍വ്വകലാശാലയിലെ കോളേജില്‍ കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിയമങ്ങള്‍ എന്ന വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രഭാഷണം നടത്തിയത്. ഇത് കേള്‍ക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ചോ?ദ്യം ചോദിച്ചത്. ഇന്ത്യയില്‍ വിയോജിപ്പിനുള്ള അവകാശത്തിനെതിരായി നടക്കുന്നതിനെ ചില കാര്യങ്ങളെ സംബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ടുള്ളതല്ല ചോദ്യമെന്ന് ചൂണ്ടിക്കാട്ടി അവതാരക മറുപടി നല്‍കാനാവില്ലെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോക്രോച്ച് പാര്‍ട്ടി, പാറ്റാ പരാമര്‍ശം എന്നിവ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ രം?ഗത്തെത്തിയത്. ഇത് ചെറിയ വാക്കുതര്‍ക്കത്തിന് കാരണമായി. എന്നാല്‍ ചീഫ് ജസ്റ്റിസ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വേദി വിട്ടു. സംഭവത്തിന്റെ ?ദൃശ്യങ്ങള്‍ സിജെപി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിഷയം ചര്‍ച്ചയായതോടെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രം?ഗത്തെത്തി. നടപടി അപമര്യാദയാണെന്ന് ഹൈക്കമ്മീഷന്‍ പ്രതികരിച്ചു. അതേസമയം, ജസ്റ്റിസ് സൂര്യകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags