മണിപ്പൂരിൽ ശക്തമായ ഭൂകമ്പം

earthquake

ഇംഫാൽ: മണിപ്പൂരിലെ കാംജോങ് ജില്ലയിൽ  ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ്  റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ 5:59-നാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചു.

കാംജോങ്ങിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെങ്കിലും, ഇതുവരെ ജീവഹാനിയോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മണിപ്പൂരിന് പുറമെ ഉത്തരാഖണ്ഡിലും കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി 8:32-ന് പൗരി ഗർവാളിലാണ് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഭൂചലനങ്ങളെ ജാഗ്രതയോടെയാണ് അധികൃതർ വീക്ഷിക്കുന്നത്.

Tags