സ്ത്രീകളെ അപമാനിച്ചാൽ കടുത്ത നടപടി,' മുന്നറിയിപ്പുമായി വിജയ്

Chief Minister Vijay appoints his own astrologer as Special Duty Officer

തനിക്ക് ലഭിച്ച രാഷ്ട്രീയ വിജയത്തിന് പ്രധാന കാരണം സ്ത്രീകളാണെന്നും, അവർക്കെതിരായ ഇത്തരം മോശം പരാമർശങ്ങൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും നിയമസഭയിൽ വിജയ് വ്യക്തമാക്കി

ചെന്നൈ: സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ വാക്കുകൾക്കും വ്യക്തിഹത്യകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വിജയ്.സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്താൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി.

തനിക്ക് ലഭിച്ച രാഷ്ട്രീയ വിജയത്തിന് പ്രധാന കാരണം സ്ത്രീകളാണെന്നും, അവർക്കെതിരായ ഇത്തരം മോശം പരാമർശങ്ങൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും നിയമസഭയിൽ വിജയ് വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ, നടിയും വിജയിയുടെ അടുത്ത സുഹൃത്തുമായ ത്രിഷയെ പരോക്ഷമായി പരാമർശിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയിയുടെ പ്രതികരണം

Tags