രാജ്യാതിർത്തിക്ക് സമീപമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയെടുക്കും ; അമിത് ഷാ

Strict action will be taken against illegal constructions near the national border: Amit Shah

 ജമ്മു കശ്മീർ : ഇന്ത്യയുടെ അതിർത്തി കാക്കുന്ന സുരക്ഷാ സേനയുടെ കണ്ണും കാതുമായാണ് അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ഗ്രാമീണരെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. രാജ്യാതിർത്തിക്ക് സമീപമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. മയക്കുമരുന്ന് കടത്തും മറ്റ് രാജ്യദ്രോഹ പ്രവർത്തനങ്ങളും തടയാൻ ഈ നീക്കം സഹായിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ പരിധിക്കുള്ളിലുള്ള അനധികൃത നിർമാണങ്ങൾക്കെതിരെ 'സീറോ ടോളറൻസ്' നയം നടപ്പാക്കാനും ഇത്തരം അനധികൃത നിർമിതികളെല്ലാം പൊളിച്ചുനീക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി ബാങ്കിംഗ് ഇടപാടുകൾ നിരീക്ഷിക്കുന്നതിനും വ്യാജ ആധാർ കാർഡുകൾ കണ്ടെത്തുന്നതിനും അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വൻകിട ബിസിനസ് ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തി.

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും നുഴഞ്ഞുകയറ്റവും തടയുന്നതിനായി ബി.എസ്.എഫ്, പ്രാദേശിക പൊലീസ്, കേന്ദ്ര ഏജൻസികൾ തുടങ്ങിയവരുടെ ഏകോപനം ഉറപ്പാക്കിക്കൊണ്ട് നിരീക്ഷണം ശക്തമാക്കാനും ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കടത്തിൽ നിന്ന് ലഭിക്കുന്ന പണമാണ് ഈ നിർമാണങ്ങളിൽ പലതിനും ഉപയോഗിക്കുന്നതെന്നാണ് അതിർത്തി നിവാസികൾ പറയുന്നത് .

Tags