'പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറി'; സിആര്‍പിഎഫ് ജവാനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

nia
nia

വിവിധ മാര്‍ഗങ്ങളിലൂടെ പാക് ഏജന്റുമാരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തി.

പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാള്‍ ചാരവൃത്തിയില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നും 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി പങ്കുവെച്ചിരുന്നുവെന്നും എന്‍ഐഎ പറയുന്നു. 

tRootC1469263">

വിവിധ മാര്‍ഗങ്ങളിലൂടെ പാക് ഏജന്റുമാരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തി. ദില്ലിയില്‍ നിന്നാണ് മോത്തി റാമിനെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂണ്‍ 6 വരെ മോത്തി റാമിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. 

Tags