'ഡിഎംകെയെ വിമര്‍ശിക്കുന്നത് നിര്‍ത്തി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കണം' ; വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദയനിധി

dmk

സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച വ്യക്തമാക്കുന്ന സംഭവമാണ് കണ്ണന്റെ കൊലപാതകമെന്ന് ഉദയനിധി വിമര്‍ശിച്ചു.

അഡയാറില്‍ ടി വി കെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച വ്യക്തമാക്കുന്ന സംഭവമാണ് കണ്ണന്റെ കൊലപാതകമെന്ന് ഉദയനിധി വിമര്‍ശിച്ചു. സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ടി വി കെയില്‍ ചേര്‍ന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാതായെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ഡി എം കെയെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ ടി വി കെ സര്‍ക്കാര്‍ ഇനിയെങ്കിലും ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് നാളെ വിജയ് നിയമസഭയില്‍ സംസാരിക്കാനിരിക്കെ ആണ് നടുക്കുന്ന കൊലപാതകം സംഭവിച്ചത്.

Tags