ഓഹരി വിപണിയിൽ കനത്ത തകർച്ച : നിഫ്റ്റി 24,000ൽ താഴെ, 2,000ത്തിനും താഴേക്ക് വീണ് സെൻസെക്സ്
മുംബൈ : ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളെത്തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ കുത്തനെ ഇടിഞ്ഞു. ഇറാൻ യുദ്ധവും പശ്ചിമേഷ്യൻ പ്രതിസന്ധികളും ആഗോള വിപണികളിൽ തീർത്ത ഇടിവിന് പിന്നാലെയാണ് ഇന്ത്യൻ ഓഹരി വിപണികളും കൂപ്പുകുത്തിയത്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ നിഫ്റ്റി സപ്പോർട്ട് പോയിൻറായ 24,000ൽ താഴെയെത്തിയപ്പോൾ സെൻസെക്സ് 2,000 പോയിന്റിനും താഴെയുമായി.
tRootC1469263">നിഫ്റ്റി 50 ന്റെ ഇന്ത്യയിലെ പ്രകടനത്തിന്റെ ആദ്യ സൂചകമായ ഗിഫ്റ്റ് നിഫ്റ്റിയും 2.3 ശതമാനം ഇടിഞ്ഞ് 23,761.50 ലെത്തി. തിങ്കളാഴ്ച എണ്ണവില ഉയർന്നതിനെ തുടർന്നാണ് ഓഹരി വിപണി തകർന്നത്. വെള്ളിയാഴ്ച1.27 ശതമാനം ഇടിഞ്ഞ് 24450 പോയിൻറിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളിവെല്ലാം തകർച്ച ദൃശ്യമാണ്. ജപ്പാന്റെ നിക്കി 225 6.05 ശതമാനം ഇടിഞ്ഞ് 53,000 ൽ താഴെയായപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി 6.5 ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയയുടെ എ.എസ്.എക്സ് 200 3.68 ഇടിഞ്ഞു.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം 10ാം ദിവസത്തിലേക്ക് കടന്നപ്പോൾ കുതിച്ചുയർന്നാതണ് ഓഹരി വിപണയിൽ പ്രതിഫലിച്ചത്. ഇന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളർ കടന്നു. ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 25.1 ശതമാനം വർധനയാണുണ്ടായത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഇറാന്റെ തീരത്തുള്ള ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് വില കുതിച്ചുയരാൻ ഇടയാക്കിയത്. യുദ്ധം തുടങ്ങുകയും ഇറാൻ ഹോർമൂസ് അടക്കുകയും ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണാമായും നിലച്ചിരിക്കുകയാണ്. ഇറാന്റെ എണ്ണ സംഭരണശാലകൾക്ക് നേരെ യു.എസും ഇസ്രായേലും ശക്തമായ വ്യോമാക്രമണം തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
.jpg)


