'സ്റ്റാലിന്‍ സാര്‍, വായ തുറക്കൂ'; വീരമണി ലൈംഗിക അതിക്രമ കേസില്‍ ഡിഎംകെയ്ക്കെതിരെ വിജയ്

Chief Minister Vijay appoints his own astrologer as Special Duty Officer

ഒക്ടോബര്‍ 6ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്.

ആര്‍ വീരമണി ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ ഡിഎംകെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്. ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിജയ് രംഗത്തെത്തിയത്. മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് വിജയ്യുടെ ആരോപണം. ഒക്ടോബര്‍ 6ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്.

ചെന്നൈയില്‍ പ്രവര്‍ത്തിച്ചു വന്ന ജെം ഗ്രാനൈറ്റ്സിന്റെ ചെയര്‍മാന്‍ ആര്‍ വീരമണി, ഒപ്പം അറസ്റ്റിലായ ശാന്തി, ഭര്‍ത്താവ് മഹേന്ദ്ര സിംഹന്‍ എന്നിവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഓഗസ്റ്റിലാണ് വീരമണിയെ അറസ്റ്റ് ചെയ്തത്. 2025 ഒക്ടോബറില്‍ മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന പെന്‍ഡ്രൈവുമായി ഒരു ബാലാവകാശ പ്രവര്‍ത്തകന്‍ ആന്റി വൈസ് സ്‌ക്വാഡിനെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

'സ്റ്റാലിന്‍ സാര്‍, വായ തുറക്കൂ, എന്തായിരുന്നു നിങ്ങളുടെ ഡീല്‍? എഐഎഡിഎംകെയും മിണ്ടുന്നില്ല. ഈ വിഷയത്തിലും പരസ്പരം കൈകോര്‍ക്കലുണ്ടായോ'എന്ന് വിജയ് ചോദിച്ചു. സ്വന്തം അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴും താന്‍ സഹിച്ചുവെന്നും എന്നാല്‍ തമിഴ്നാട്ടിലെ തന്റെ സഹോദരിമാരെയും അമ്മമാരെയും കുറിച്ച് അശ്ലീലമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.

Tags