SSC CGL വിജ്ഞാപനം പുറത്തിറങ്ങി; ജൂൺ 22 വരെ അപേക്ഷിക്കാം

apply

കേന്ദ്ര മന്ത്രാലയങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള എസ്‌.എസ്‌.സി സി.ജി.എൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൊത്തം 12,256 ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് 2026 ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ ആരംഭിച്ചത്: 2026 മെയ് 21

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂൺ 22

ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2026 ജൂൺ 23

അപേക്ഷാ തിരുത്തൽ: ജൂൺ 29 മുതൽ ജൂലൈ 1 വരെ

ടയർ 1 പരീക്ഷ: 2026 ഓഗസ്റ്റ് – സെപ്റ്റംബർ

ടയർ 2 പരീക്ഷ: 2026 ഡിസംബർ

Also Read: യുജിസി നെറ്റ് 2026; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

തിരഞ്ഞെടുപ്പ് രീതി

ടയർ 1, ടയർ 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ടയർ 1 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുന്നവർക്ക് മാത്രമേ ഡിസംബറിൽ നടക്കുന്ന ടയർ 2 പരീക്ഷ എഴുതാൻ സാധിക്കൂ.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്‌.സി, എസ്‌.ടി, മുൻ സൈനികർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഫീസ് ഇളവുണ്ട്.

Tags