എസ്എസ്‌സി സി.ജി.എൽ 2026; അപേക്ഷ ജൂൺ 22 വരെ
കേന്ദ്ര സർക്കാർ വകുപ്പുകളിലെയും വിവിധ മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലേക്കുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) പരീക്ഷ 2026-നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യവ്യാപകമായി 12,256 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവിധ തസ്തികകൾക്കനുസരിച്ച് പ്രായപരിധി 18 മുതൽ 32 വയസ് വരെയാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ 4 മുതൽ 8 വരെയുള്ള ശമ്പള സ്‌കെയിലുകളിലാണ് നിയമനം.
ഓൺലൈൻ അപേക്ഷകൾ 2026 മേയ് 21 മുതൽ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 22 രാത്രി 11 മണിവരെയാണ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, മുൻ സൈനികർ എന്നിവർക്ക് അപേക്ഷാഫീസ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ഉദ്യോഗാർഥികൾക്ക് 100 രൂപയാണ് ഫീസ്.
ടയർ-1 പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും ടയർ-2 പരീക്ഷ ഡിസംബറിലും നടക്കും. അപേക്ഷകൾ എസ്എസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in വഴിയോ MySSC മൊബൈൽ ആപ്പ് വഴിയോ സമർപ്പിക്കാം. വിശദമായ വിജ്ഞാപനവും പരീക്ഷാ സിലബസും വെബ്‌സൈറ്റിൽ ലഭ്യമാണ്.
.jpg)

