എസ്.എസ്.സി 2026 പുതുക്കിയ പരീക്ഷാ കലണ്ടർ പുറത്തിറങ്ങി

lap

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 2026-2027 വർഷത്തേക്കുള്ള പുതുക്കിയ പരീക്ഷാ കലണ്ടർ പുറത്തിറക്കി. വിവിധ റിക്രൂട്ട്‌മെന്റുകളുടെ വിജ്ഞാപനം, അപേക്ഷാ തീയതികൾ, പരീക്ഷാ ഷെഡ്യൂൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് കലണ്ടർ പരിശോധിക്കാം.

tRootC1469263">

സി.ജി.എൽ, സി.എച്ച്.എസ്.എൽ എന്നിവയ്ക്ക് പുറമെ ജി.ഡി. കോൺസ്റ്റബിൾ, ഡൽഹി പോലീസ്/CAPF സബ് ഇൻസ്പെക്ടർ, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS), സ്റ്റെനോഗ്രാഫർ എന്നീ പരീക്ഷകളുടെ തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. SSC CGL 2026 വിജ്ഞാപനം മാർച്ച് 31 ന് പുറത്തിറങ്ങും, അപേക്ഷാ പ്രക്രിയ 2026 ഏപ്രിൽ 30 വരെ തുറന്നിരിക്കും. ടയർ 1 പരീക്ഷ 2026 മെയ് മുതൽ ജൂൺ വരെ. SSC CHSL 2026 വിജ്ഞാപനം ഏപ്രിൽ 30 ന് പുറത്തിറങ്ങും, ഉദ്യോഗാർത്ഥികൾക്ക് 2026 മെയ് 31 വരെ അപേക്ഷിക്കാം. ടയർ 1 CHSL പരീക്ഷ 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെ.

കലണ്ടർ എങ്ങനെ പരിശോധിക്കാം?

ssc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിലെ ‘For Candidates’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

അതിൽ നിന്നും ‘Examination Calendar’ എന്നത് തിരഞ്ഞെടുക്കുക.

പുതുക്കിയ ഷെഡ്യൂൾ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

Tags