ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
Jan 29, 2025, 14:20 IST


ഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ച സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ന്യൂഡൽഹിയിലെ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ശ്രീലങ്കൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഡെൽഫ്റ്റ് ദ്വീപിലാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവിക സേന വെടിയുതിർത്തത്. വെടിവെയ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കി.13 മത്സ്യത്തൊഴിലാളികൾ കപ്പലിലുണ്ടായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.