പാചകം ചെയ്യുന്നതിനിടെ റൊട്ടിയിലേക്ക് തുപ്പി; വീഡിയോ പ്രചരിച്ചതോടെ പാചകക്കാരന്‍ പിടിയില്‍

police
police

റൊട്ടിയില്‍ തുപ്പുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാചകം ചെയ്യുന്നതിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരന്‍ അറസ്റ്റില്‍. കുരാലി സ്വദേശിയായ ഷോയിബ് എന്നയാളാണ് അറസ്റ്റിലായത്. റൊട്ടിയില്‍ തുപ്പുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ ജാനി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ശിവ് കുമാര്‍ ശര്‍മ്മ, കോണ്‍സ്റ്റബിള്‍മാരായ ബ്രജേഷ്, കുല്‍ദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജാനി കനാല്‍ പാലത്തിന് സമീപത്തുനിന്ന് ഷോയിബിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

tRootC1469263">

ഇത്തരം പ്രവൃത്തികള്‍ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags