സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി
Updated: Aug 11, 2026, 10:57 IST
തിങ്കളാഴ്ച ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ സൗരവിന്റെ സെക്രട്ടറി സൗത്ത് കൊല്‍ക്കത്തയിലെ താക്കുര്‍പുകുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി
കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. തിങ്കളാഴ്ച രണ്ട് കത്തുകളാണ് അദ്ദേഹത്തിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ലഭിച്ചത്. ഇരുവരുമായി അടുത്തുനില്‍ക്കുന്നവരെയും വധിക്കുമെന്ന് കത്തില്‍ പറയുന്നുണ്ട്.
ഗാംഗുലിക്ക് മുന്‍പും കത്തുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് കാര്യമാക്കിയിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ സൗരവിന്റെ സെക്രട്ടറി സൗത്ത് കൊല്‍ക്കത്തയിലെ താക്കുര്‍പുകുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കഴിഞ്ഞ കുറച്ച് നാളുകളായി സൗരവിന് കത്തുകള്‍ ലഭിച്ചിരുന്നതായി സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
.jpg)

