ബൈക്ക് യാത്രയ്ക്കിടെ അമ്മായിയമ്മയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊന്ന മരുമകൻ പിടിയില്‍

mu

അരുണയെ നിർബന്ധിച്ച്‌ ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടാകുകയും, പ്രകോപിതനായ പ്രതി പെട്രോള്‍ ടാങ്കിന് മുകളിലിരുന്ന ഹെല്‍മറ്റെടുത്ത് അരുണയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു

ഹൈദരാബാദ്:  ചെംഗിചെർളയില്‍ ബൈക്ക് യാത്രയ്ക്കിടെ അമ്മായിയമ്മയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മരുമകൻ പിടിയിലായി.39 കാരിയായ കൊല്ല അരുണയാണ് മരുമകൻ സ്നേഹിതിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഏപ്രില്‍ 29-ന് നടന്ന സംഭവത്തില്‍, ബൈക്കില്‍ സഞ്ചരിക്കവെ അരുണയ്ക്ക് അപസ്മാരം ബാധിച്ച്‌ താഴെ വീണതാണെന്നായിരുന്നു സ്നേഹിത് ആദ്യം എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.എന്നാല്‍ ആശുപത്രി അധികൃതർക്ക് തോന്നിയ സംശയത്തെത്തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

മകളെയും മരുമകനെയും അരുണ വീട്ടിലേക്ക് ക്ഷണിച്ചത് സ്നേഹിതിനെ പ്രകോപിപ്പിക്കുകയും ഫോണിലൂടെ അസഭ്യം പറയുന്നതിലേക്ക് നയിക്കുകയും ചെയ്തു. തുടർന്ന് അരുണയെ നിർബന്ധിച്ച്‌ ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടാകുകയും, പ്രകോപിതനായ പ്രതി പെട്രോള്‍ ടാങ്കിന് മുകളിലിരുന്ന ഹെല്‍മറ്റെടുത്ത് അരുണയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.അടി കൊണ്ട് റോഡില്‍ വീണ അരുണ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. 

Tags