സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി

Chest pain; Sonia Gandhi admitted to hospital

 ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടർന്നാണ് വിദഗ്ധ പരിശോധനകൾ നടത്തുന്നത്.

ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സർ ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപാണ് ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ചത്.

ഡോക്ടർമാരുടെ സംഘം സോണിയാ ഗാന്ധിയെ നിരീക്ഷിക്കുന്നുണ്ടെന്നും ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നും അജയ് സ്വരൂപ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ശ്വാസതടസവും ചുമയും കാരണമാണ് അന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി അഞ്ചിന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സോണിയ 11ന് ഡിസ്ചാർജ് ആയിരുന്നു.

Tags