മമത ബാനര്‍ജിയെ സോണിയ ഗാന്ധി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജയറാം രമേശ്

Jayaram ramesh

സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ജയറാം രമേശ് വ്യക്തമാക്കി.

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സോണിയ ഗാന്ധി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ജയറാം രമേശ് വ്യക്തമാക്കി. മമത ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മമതയെ സോണിയ കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ ക്ഷണിച്ചെന്ന് വാര്‍ത്തകളും പ്രചരിച്ചു. ഇതോടെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ജയറാം രമേശ് രംഗത്ത് വന്നത്.

2021 ന് ശേഷം ആദ്യമായാണ് പത്ത് ജന്‍പഥില്‍ എത്തി മമത, സോണിയയെ കണ്ടത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാന്‍ 'ഇന്ത്യ' മുന്നണി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ടി എം സി, കോണ്‍ഗ്രസില്‍ ലയിക്കണമെന്ന നിര്‍ദ്ദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മമതയും ടിഎംസിയും തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കനത്ത തിരിച്ചടിയാണ് മമത ബംഗാളില്‍ നേരിടുന്നത്.

Tags