26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു സോനം വാങ്ചുക്ക്
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകള്‍ മുന്‍നിര്‍ത്തിയുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് എക്‌സിലൂടെ അറിയിച്ചു.
'കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്‌സ് ബോഡിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍, 26 ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒടുവില്‍ എന്റെ ഉപവാസം അവസാനിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ എന്നെ സന്ദര്‍ശിക്കുകയോ ഉപവാസം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് കത്തുകളില്‍ ഒപ്പിടുകയോ ചെയ്തിരുന്നു. വിവിധ നിബന്ധനകളെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകള്‍ മുന്‍നിര്‍ത്തിയുമാണ് ഈ തീരുമാനമെടുത്തത്. ഈ നിബന്ധനകളെക്കുറിച്ച് വളരെ പെട്ടെന്ന് തന്നെ മറ്റൊരു വീഡിയോയിലൂടെ ഞാന്‍ വിശദമായി വ്യക്തമാക്കും. അതുവരെ, ഒരിടത്തും ഒരു തരത്തിലുള്ള അക്രമവും അനുവദിക്കാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- സോനം വാങ്ചുക്ക് എക്‌സിലൂടെ അറിയിച്ചു.
.jpg)

