മകന്‍ ഹണിമൂണിന് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പത്തുലക്ഷം രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞിരുന്നു, എല്ലാം സോനം പറഞ്ഞിട്ടെന്നും കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ അമ്മ

sonam
sonam

രണ്ട് വീടുകളിലും യാത്രയെപ്പറ്റിയുള്ള ഒരു വിവരങ്ങളും അറിയിച്ചിട്ടില്ലെന്നും ഉമ രഘുവംശി.

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ മരണപ്പെട്ട യുവാവ് രാജാ രഘുവംശിയുടെ അമ്മ പ്രതികരണവുമായി രംഗത്ത്. മേഘാലയയിലേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കുള്ള യാത്രയും താമസവും ഉള്‍പ്പെടെ എല്ലാ ബുക്കിംഗുകളും സോനം രഘുവംശി നടത്തിയിരുന്നു. എന്നാല്‍ റിട്ടേണ്‍ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തിരുന്നില്ലെന്ന് ഉമ രഘുവംശി ആരോപിച്ചു. രണ്ട് വീടുകളിലും യാത്രയെപ്പറ്റിയുള്ള ഒരു വിവരങ്ങളും അറിയിച്ചിട്ടില്ലെന്നും ഉമ രഘുവംശി.

tRootC1469263">

ഷില്ലോങ് വരെ യാത്ര നീട്ടിയത് സോനം ആയിരിക്കും. ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തത് സോനം ആണ്. എന്റെ മകന് ഷില്ലോങിനെക്കുറിച്ച് അത്ര കാര്യമായി അറിയില്ല. കഴിഞ്ഞ വര്‍ഷം സോനത്തിന്റെ കുടുംബം ഒരുമിച്ച് ഷില്ലോങ് സന്ദര്‍ശിച്ചിരുന്നതായി അമ്മ പറഞ്ഞിരുന്നുവെന്നും ഉമ രഘുവംശി പ്രതികരിച്ചു.

അതേ സമയം ദമ്പതികള്‍ അവരുടെ എല്ലാ സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചാണ് ഹണിമൂണിന് പോയതെന്ന് കുടുംബവും പൊലീസുകാരും ഒരു പോലെ പറഞ്ഞു. സോനം മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് നേരിട്ട് വിമാനത്താവളത്തിലേക്കാണ് എത്തിയത്. ഒരു വജ്ര മോതിരം, ഒരു ചെയിന്‍, ഒരു ബ്രേസ്ലെറ്റ് ഉള്‍പ്പെടെ രാജാ രഘുവംശി വീട്ടില്‍ നിന്ന് 10 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചാണ് പുറപ്പെട്ടതെന്നും അമ്മ ഉമ രഘുവംശി പറഞ്ഞു. ചോദിച്ചപ്പോള്‍ സോനം ഇത് ധരിക്കാന്‍ പറഞ്ഞിരുന്നുവെന്ന് ഉത്തരം നല്‍കിയതായും അമ്മ പറയുന്നു.

Tags