വിവാഹത്തിന് 21 വയസ്സുവരെ കാത്തിരിക്കാന്‍ പറഞ്ഞു, പൊലീസ് ഉദ്യോഗസ്ഥനെ മകന്‍ വെടിവച്ചുകൊന്നു

police

പൊലീസ് ആസ്ഥാനത്ത് അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നിതിന്‍ സിങ് ആണ് വ്യാഴാഴ്ച മകന്‍ അര്‍മാന്റെ വെടിയേറ്റ് മരിച്ചത്.

ചണ്ഡീസ്ഗഢ് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളിനെ മകന്‍ വെടിവച്ചു കൊന്നത് കാമുകിയെ വിവാഹം കഴിക്കാന്‍ 21 വയസ്സുവരെ കാത്തിരിക്കണമെന്ന് പറഞ്ഞതിനാല്‍. പൊലീസ് ആസ്ഥാനത്ത് അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നിതിന്‍ സിങ് ആണ് വ്യാഴാഴ്ച മകന്‍ അര്‍മാന്റെ വെടിയേറ്റ് മരിച്ചത്.


പിതാവിനെ വെടിവച്ചതിന് പിന്നാലെ അര്‍മാന്‍ അമ്മയുടെ കഴുത്തിന് ഞെരിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. എന്നാല്‍ പിടിയില്‍ നിന്ന് രക്ഷപ്പെട്ട അമ്മ മട്ടുപാവിലേക്ക് ഓടിക്കയറി അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. കാമുകിയെ വിവാഹം കഴിപ്പിച്ച് തരണമെന്ന പേരില്‍ മാതാപിതാക്കളെ അര്‍മാന്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 21 വയസ്സു കഴിഞ്ഞേ വിവാഹം നടത്തു എന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ തര്‍ക്കമായി. കാമുകിയെ ഉടന്‍ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് വാശിപിടിച്ച അര്‍മാന്‍ ഒടുവില്‍ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.


ഈ വര്‍ഷം ആദ്യം മണിമാജ്രയില്‍ വച്ച് അര്‍മാന്‍ അതി വേഗത്തില്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
 

Tags