വിവാഹം നടത്തിക്കൊടുക്കാത്തതില്‍ പ്രകോപിതനായ മകൻ അമ്മയെ തല്ലിക്കൊന്നു

d

വിവാഹം നടത്തിക്കൊടുക്കുന്നില്ലെന്ന് ആരോപിച്ച്‌ അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാർച്ച്‌ 26ന് വീട്ടില്‍ വെച്ചുണ്ടായ തർക്കത്തിനിടെ ഉമാശങ്കർ അമ്മയെ മർദിക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.

കർണാടക: വിവാഹം നടക്കാത്തതിലുള്ള പ്രകോപനത്തില്‍ 40കാരനായ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിലെ ഹാസൻ ജില്ലയില്‍ ചന്നരായപട്ടണ താലൂക്കിലെ ശ്രാവണബെലഗോളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

65 കാരിയായ ഗംഗമ്മയാണ് കൊല്ലപ്പെട്ടത്. മകൻ ഉമാശങ്കർ (40) തന്റെ വിവാഹം നടത്തിക്കൊടുക്കുന്നില്ലെന്ന് ആരോപിച്ച്‌ അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാർച്ച്‌ 26ന് വീട്ടില്‍ വെച്ചുണ്ടായ തർക്കത്തിനിടെ ഉമാശങ്കർ അമ്മയെ മർദിക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗംഗമ്മയെ ഹാസനിലെ എച്ച്‌ഐഎംഎസ് (HIMS) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവർ മാർച്ച്‌ 30ന് അർധരാത്രിയോടെ മരണത്തിന് കീഴടങ്ങി.

ഒരു വർഷം മുമ്പ് കുംഭമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഉമാശങ്കറിന് തലയ്ക്ക് പരിക്കേറ്റിരുന്നുഇതിനുശേഷം ഇയാള്‍ക്ക് ചില മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായും ഇടയ്ക്കിടെ അക്രമാസക്തനാകാറുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

 

Tags