തര്‍ക്കത്തിനൊടുവില്‍ മാതാപിതാക്കളെ വെടിവെച്ച് സൈനികൻ; പിതാവിന്റെ നില ഗുരുതരം
സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഹര്‍പ്രീത് സിംഗ് അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്.
പഞ്ചാബിലെ ബതിന്ഡയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് നേരെ സൈനികന്‍ വെടിയുതിര്‍ത്തു.ബതിന്ഡയിലെ ജോഗി നഗര്‍ സ്വദേശിയായ ഹര്‍പ്രീത് സിംഗ് ആണ് കൃത്യം ചെയ്തത്.
വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ പിതാവ് ദല്‍ജീത് സിംഗിനെയും മാതാവ് പരംജീത് കൗറിനെയും ബതിന്ഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹര്‍പ്രീത് സിംഗ് കുറച്ചുനാളുകളായി മാനസികമായ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി.
tRootC1469263">സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഹര്‍പ്രീത് സിംഗ് അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. വ്യാഴാഴ്ച രാത്രി മാതാപിതാക്കളുമായി ഉണ്ടായ രൂക്ഷമായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
സംഭവം നടന്ന ഉടന്‍ തന്നെ കനാല്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഹര്‍ജോത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സൈനികനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി
.jpg)


