വാഴ വെട്ടിമാറ്റിയതിന് സൈനികനെയും പിതാവിനെയും ബന്ധു വെടിവെച്ച് കൊന്നു
വഴിപോക്കര്‍ക്ക് തടസമായി നിന്ന വാഴ മുണാരിക് റാണ വെട്ടിമാറ്റിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്
വൈശാലി: ബിഹാറിലെ വൈശാലിയില്‍ വാഴ വെട്ടിമാറ്റിയതിന് സൈനികനെയും പിതാവിനെയും ബന്ധു വെടിവെച്ച് കൊന്നു.സൈനികന്‍ ജിതേന്ദ്ര കുമാര്‍, പിതാവ് മുണാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ പോസ്റ്റിങ് ലഭിച്ച ജിതേന്ദ്ര ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ വന്നപ്പോഴാണ് ദാരുണ സംഭവം നടന്നത്.
വഴിപോക്കര്‍ക്ക് തടസമായി നിന്ന വാഴ മുണാരിക് റാണ വെട്ടിമാറ്റിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴിയില്‍ നിന്ന ചില ചെടികള്‍ വെട്ടിമാറ്റുന്നതിന് ഇടയില്‍ ഒരു വാഴയും അദ്ദേഹം വെട്ടി. ഇതിന് പിന്നാലെ മുണാറിക്കിന്റെ അനന്തരവന്‍ ജഗദീഷ് റായ് ഇത് ചോദിക്കാനെത്തി. ഇതോടെ മൂവരും തമ്മില്‍ വാക്കുതര്‍ക്കമായി. സംഭവത്തില്‍ പൊലീസ് ഇടപെട്ട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.
എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ജഗദീഷ് സൈനികനെയും മകനെയും വെടിവെച്ച് കൊന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.സംഭവസ്ഥലത്ത് തന്നെ മുണാറിക് റായ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിക്കെയാണ് യുവാവ് മരിച്ചത്. പ്രതിയെ പൊലീസ് ഇരുകാലുകളിലും വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ ഹാജിപൂര്‍ സര്‍ദാര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
.jpg)

