മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

google news
kill

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാംഗ്‌പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് അംഗം സെര്‍ട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിലാണ് സംഭവം. അവധിക്ക് വീട്ടിലെത്തിയതായിരുന്നു സൈനികന്‍.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ സൈനികനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീടിന്റെ മുന്‍വശത്ത് ജോലി ചെയ്യവെ മൂന്ന് പേര്‍ വീട്ടിലേക്ക് വന്നു. തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് വെള്ള വാഹനത്തില്‍ കയറ്റികൊണ്ടുപോയെന്ന് സൈനികന്റെ പത്ത് വയസുളള മകന്‍ പൊലീസിനോട് പറഞ്ഞു.

ഖുനിംഗ്‌തെക് ഗ്രാമത്തില്‍ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സെപ് സെര്‍ട്ടോ തങ്താങ് കോമിന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൈന്യം അറിയിച്ചു.

Tags