എയര്ബസ് വിമാനങ്ങളില് സോഫ്റ്റ്വെയര് മാറ്റം; ഇന്ഡിഗോയും എയര് ഇന്ത്യയും അടക്കം ഇന്ത്യയിലെ 200ഓളം വിമാന സര്വീസുകളെ ബാധിക്കും
ഇന്ത്യയിലെ പ്രമുഖ എയർലൈനുകള് എല്ലാം തന്നെ എ320 ശ്രേണിയിലുള്ള വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
എ320 വിഭാഗത്തില്പ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് കണ്ട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകള് തടസപ്പെടുമെന്ന് റിപ്പോർട്ട്.
രാജ്യത്തെ 200 മുതല് 250 വരെ വിമാനങ്ങളെ ഇത് ബാധിക്കുമെന്ന് ബന്ധപ്പെട്ട എയർലൈൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.മുന്കരുതല് നടപടികള് സ്വീകരിക്കാന് എയര്ബസ് ഓപ്പറേറ്റര്മാര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്നാണ് വിവരം.
tRootC1469263">ഇതിന്റെ അടിസ്ഥാനത്തില് യൂറോപ്യന് യൂണിയന് വ്യോമയാന സുരക്ഷാ ഏജന്സി(ഇഎഎസ്എ) അടിയന്തര മാര്ഗനിര്ദേശം ഉടന് പുറത്തിറക്കും.തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തില്പ്പെട്ട നിരവധി വിമാനങ്ങളില് ഫ്ലൈറ്റ് കണ്ട്രോള് സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ട്.
ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടത്തുമെന്ന് വിമാന കമ്ബനികള് അറിയിച്ചിരുന്നു. അതിനാല് വിവിധ സർവീസുകളെ ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ പ്രമുഖ എയർലൈനുകള് എല്ലാം തന്നെ എ320 ശ്രേണിയിലുള്ള വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
.jpg)


